ഓണത്തോടൊപ്പം ബക്രീദും വരുന്നതിനാല്‍ ആ സമയങ്ങളിലെ തിരക്ക് കണക്കിലെടുത്ത് സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് കൂടുതല്‍ ട്രെയിനുകളും ഗള്‍ഫ് നാടുകളില്‍ നിന്ന് കൂടുതല്‍ ഫ്‌ലൈറ്റുകളും കേരളത്തിലേക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്കും സിവില്‍ വ്യോമയാന മന്ത്രിക്കും കത്തുകളയച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.തിരക്ക് മുന്‍കൂട്ടിക്കണ്ട് കൂടുതല്‍ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസുകള്‍ ആരംഭിക്കുവാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി അറിയിച്ചു.