ഓട്ടോ ഡ്രൈവര്‍ക്ക് ആദരം

വ്യാഴം, 18 ജൂലൈ 2013 (15:32 IST)
PRO
തിരുവനന്തപുരം ജില്ലയിലെ പാച്ചല്ലൂരിലെ ഓട്ടോ ഡ്രൈവര്‍ക്ക് സത്യസന്ധതയുടെ പേരില്‍ റെസിഡന്‍റ്സ് അസോസിയേഷന്‍ വക ആദരം ലഭിച്ചു. തിരുവല്ലം പാച്ചല്ലൂര്‍ നാലാങ്കല്ല് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറായ പാച്ചല്ലൂര്‍ വടക്കേ വീട്ടില്‍ സൈദാലിയെയാണ്‌ സത്യസന്ധതയുടെ പേരില്‍ ജനം ആദരിച്ചത്.

കഴിഞ്ഞ പത്താം തീയതി പാച്ചല്ലൂരില്‍ നിന്ന് വണ്ടിത്തടത്തേക്ക് ഓട്ടം പോയ വണ്ടിത്തടത്തെ ഒരു റസിഡന്‍റ്സ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് അംഗമായ അരവിന്ദാക്ഷന്‍ അര ലക്ഷം രൂപയും ബാങ്കുകാര്‍ഡുകളും മറ്റും വച്ച പഴ്സ് ഓട്ടോയില്‍ മറന്നു വച്ചു. വീട്ടിലെത്തിയ അരവിന്ദാക്ഷന്‍ പഴ്സ് കാണാതെ പരിഭ്രാന്തനായപ്പോഴാണ്‌ പഴ്സുമായി സൈദാലിയുടെ വരവ്.

സത്യസന്ധനായ സൈദാലിയെ റസിഡന്‍റ്സ് അസോസിയേഷന്‍ യോഗം ചേര്‍ന്ന് ആദരിച്ചതിനൊപ്പം പ്രത്യേക ഉപഹാരവും നല്‍കി അനുമോദിച്ചു.

വെബ്ദുനിയ വായിക്കുക