ഓട്ടോഡ്രൈവറുടെ സത്യസന്ധത മാതൃകയായി

തിങ്കള്‍, 29 ജൂലൈ 2013 (21:30 IST)
PRO
PRO
നേമം കാരയ്ക്കാമണ്ഡപം ഹാജ മന്‍സിലില്‍ ഹാജുദ്ദീന്റെ സത്യസന്ധത മാതൃകയായി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ചാലകമ്പോളത്തില്‍ നിന്ന് കോട്ടയ്ക്കകത്തേക്ക് ഒരു സംഘം സ്ത്രീകള്‍ ഹാജുദ്ദീന്‍റെ ഓട്ടോയില്‍ സവാരി ചെയ്തിരുന്നു. യാത്രക്കാര്‍ ഇറങ്ങി കുറേക്കഴിഞ്ഞാണു ഇവരുടെ പഴ്‌സ് തന്റെ ഓട്ടോയില്‍ നിന്ന് ഹാജുദ്ദീനു ലഭിച്ചത്.

ഉടമസ്ഥരെ തേടി ഏറെ അലഞ്ഞെങ്കിലും ഫലമുണ്ടായില്ല. അവസാനം പഴ്സ് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി എസ്ഐക്ക് കൈമാറുകയാണുണ്ടായത്.പഴ്‌സില്‍ മൂവായിരം രൂപയും മറ്റു ചില സാധനങ്ങളുമുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക