ഒ വി വിജയന്റെ തകര്‍ക്കപ്പെട്ട ശില്പം പുനര്‍നിര്‍മ്മിച്ചു
ഞായര്‍, 31 മാര്‍ച്ച് 2013 (14:30 IST)
PRO
പ്രമുഖ സാഹിത്യകാരന് ഒ വി വിജയന്റെ തകര്‍ക്കപ്പെട്ട ശില്പം പുനര്‍നിര്‍മ്മിച്ചു. കോട്ടയ്ക്കല്‍ രാജാസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ തകര്‍ക്കപ്പെട്ട പ്രതിമ ശില്പികളായ ഇന്ത്യനൂര്‍ ബാലകൃഷ്ണനും പട്ടാമ്പി നാരായണപ്രസാദും ചേര്‍ന്നാണ് പുനര്‍നിര്‍മ്മിച്ചിരിക്കുന്നത്.
കോട്ടയ്ക്കല്‍ എംഎല്‍എ എം പി അബ്ദുള്‍ സമദ് സമദാനി, ജില്ലാ പൊലീസ് തലവന്‍ കെ സേതുരാമന് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രതിമയുടെ പുനര്‍നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനമായത്.
പ്രതിമ തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ ഈ അന്വേഷണം പ്രതിമയുടെ പുനര്‍നിര്‍മ്മാണത്തെ ഒരുതരത്തിലും ബാധിക്കില്ലെന്ന് തിരൂര്‍ സി ഐ റാഫി കോട്ടയ്ക്കല്‍ നഗരസഭയ്ക്ക് ഉറപ്പ് നല്കി.
സ്കൂളില്‍ സ്ഥാപിച്ച ഒ വി വിജയന് പ്രതിമ വിവാദമാവുകയും ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ക്കപ്പെടുകയുമായിരുന്നു. എന്തായാലും പ്രതിമയ്ക്ക് പൊലീസ് കനത്ത സംരക്ഷണമാണ് ഇപ്പോള്‍ നല്‍കുന്നത്.