ഒന്‍പതുകാരിയെ കാഴ്ചവച്ച സംഭവം: അമ്മയും കാമുകനും റിമാന്‍ഡില്‍
വെള്ളി, 7 സെപ്‌റ്റംബര്‍ 2012 (18:47 IST)
PRO
PRO
എറണാകുളം മുരുക്കുംപാടത്ത് ഒന്‍പതു വയസുകാരിയെ കാഴ്ച വച്ച സംഭവത്തില്‍ അറസ്റ്റിലായ അമ്മയും കാമുകനും റിമാന്‍ഡില്‍. മുരുക്കുംപാടം പുതുവല്‍സ്ഥലത്ത് സിന്ധു ( 40 )കാമുകന്‍ നായരമ്പലം വെളിയത്താംപറമ്പ് സ്രാമ്പിക്കല്‍ റോക്കി(60) എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്.
സിന്ധുവിന്റെ കാമുകനായ മറ്റൊരാളെ അറസ്റ്റു ചെയ്തെങ്കിലും കേസില്‍ പ്രതിയല്ലെന്ന് കണ്ടെത്തിയതിനാല്‍ ഇയാളെ വിട്ടയച്ചിരുന്നു. കേസില്‍ ഇനിയും പ്രതികള്‍ ഉണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ബാലികയുടെ മുന്നില്‍ ഹാജരാക്കിയാണ് പ്രതികളെ കണ്ടെത്തുന്നത്.
സംഭവത്തെ തുടര്‍ന്ന് പൊലീസ് കേസെടുത്ത സാഹചര്യത്തില്‍ ഒളിവില്‍ പോയ ഇരുവരേയും കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. സിന്ധുവും കാമുകനും തമ്മില്‍ ബന്ധപ്പെടുന്നത് മകള്‍ കാണാനിടയായിരുന്നു. ഇത് പുറത്തു പറയാതിരിക്കാനാണു മകളെക്കൂടി പീഡിപ്പിക്കാന്‍ യുവതി കൂട്ടുനിന്നതെന്ന് പൊലീസ് പറഞ്ഞു.