മാധ്യമപ്രവര്‍ത്തകനും സി പി ഐ(എം) സംസ്ഥാന സമിതിയംഗവുമായ ഐ വി ദാസ് അന്തരിച്ചു. 78 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പത്തു വര്‍ഷത്തോളം ദേശാഭിമാനി വാരിക പത്രാധിപരായിരുന്നു.
ഐ വി ഭുവനദാസ് എന്നാണ് പൂര്‍ണമായ പേര്. 1932 ജൂലായ് ഏഴിന് തലശ്ശേരിയിലെ മൊകേരിയില്‍ ജനിച്ചു. അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
കേരളഗ്രന്ഥശാലാ സംഘം ജോയിന്‍റ് സെക്രട്ടറി, കണ്‍ട്രോള്‍ ബോര്‍ഡ് അംഗം, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി , സാഹിത്യ അക്കാദമി സെക്രട്ടറി എന്നീ നിലകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 12 ലധികം കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
റീഡേഴ്‌സ് പുരസ്‌ക്കാരം, അക്ഷരപുരസ്‌ക്കാരം, പി എന്‍ പണിക്കര്‍ പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.