ഐവറികോസ്‌റ്റില്‍ കൊള്ളക്കാരുടെ വെടിയേറ്റു മരിച്ച യുവാവിന്റെ സംസ്‌കാരം നടത്തി

ചൊവ്വ, 8 മാര്‍ച്ച് 2016 (06:52 IST)
ഐവറികോസ്‌റ്റില്‍ കൊള്ളക്കാരുടെ വെടിയേറ്റു മരിച്ച കൊല്ലം കാവനാട്‌ കുരീപ്പുഴ മതേതരനഗര്‍ പുത്തന്‍പുരയില്‍ രാഹുലി(28)ന്റെ സംസ്‌കാരം നടത്തി. ഇന്നലെയായിരുന്നു മൃതദേഹം നാട്ടിലെത്തിച്ചത്. മൃതദേഹത്തില്‍ മന്ത്രി ഷിബു ബേബിജോണ്‍, പി കെ ഗുരുദാസന്‍ എം എല്‍ എ തുടങ്ങിയവര്‍ അന്ത്യാഞ്‌ജലി അര്‍പ്പിച്ചു. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരച്ചടങ്ങുകള്‍ നടന്നത്. കൊല്ലം മുളങ്കാടകം ശ്‌മശാനത്തിലായിരുന്നു സംസ്‌കാരം.
 
തമിഴ്‌നാട്‌ സ്വദേശിയുടെ കശുവണ്ടി സ്‌ഥാപനത്തില്‍ ജീവനക്കാരനായിരുന്ന രാഹുലിനെ ഐവറികോസ്‌റ്റില്‍ ബുധനാഴ്‌ച ഇന്ത്യന്‍ സമയം രാത്രി 11 മണിയോടെ ഒരുസംഘം ആളുകള്‍ വെടിവച്ചു കൊന്നത്. ബാങ്കില്‍നിന്നു പണമെടുത്തു താമസ സ്‌ഥലത്തത്തെിയപ്പോള്‍ പിന്തുടര്‍ന്ന വെടിവയ്ക്കുകയായിരുന്നു‌.
 
കഴിഞ്ഞ ഓഗസ്‌റ്റിലായിരുന്നു രാഹുലിന്റെ വിവാഹം. വിവാഹം കഴിഞ്ഞു രണ്ടാഴ്‌ചത്തെ അവധിക്കുശേഷമാണു ജോലിസ്‌ഥലത്തേക്കു മടങ്ങിയത്‌.

വെബ്ദുനിയ വായിക്കുക