ഐഎസിൽ ചേർന്ന് കൊല്ലപ്പെട്ട അഞ്ച് മലയാളികളില്‍ നാലുപേരെ തിരിച്ചറിഞ്ഞു

വെള്ളി, 7 ജൂലൈ 2017 (10:41 IST)
കേരളത്തിന്‍ നിന്ന് ഐഎസിൽ ചേര്‍ന്ന അഞ്ച് മലയാളികള്‍ കൊല്ലപ്പെട്ടതില്‍ നാലുപേരെ തിരിച്ചറിഞ്ഞു. മുർഷിദ് മുഹമ്മദ്, ഹഫീസുദീൻ, യഹ്യ, ഷജീർ അബ്ദുല്ല എന്നിവരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള രക്തസാക്ഷികള്‍ എന്ന പേരില്‍ അവരുടെ ദൃശ്യങ്ങളടങ്ങിയ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. അതില്‍ ഒരു ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇത് പാലാക്കാട് സ്വദേശി സിബിയാണെന്ന് സൂചനയുണ്ട്.
 
അതേസമയം ഇവര്‍ കൊല്ലപെട്ടതായി രണ്ടുമാസങ്ങൾക്ക് മുൻപ് വീട്ടുകാർക്ക് വിവരം ലഭിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള രക്തസാക്ഷികള്‍ എന്ന പേരില്‍ പുറത്തിറക്കിയ വീഡിയോ  ദൃശ്യങ്ങള്‍ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന ഐഎസ് ക്യാംപിൽനിന്നുള്ളതാണ് എൻഐഎ പോലുള്ള അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവമായി ബന്ധപ്പെട്ട ഈ വീഡിയോ ടെലഗ്രാം എന്ന സമൂഹമാധ്യമം വഴിയാണ് പ്രചരിപ്പിക്കുന്നത്. 

വെബ്ദുനിയ വായിക്കുക