ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം കഠിന തടവ്

PRO
ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി ഇരുപതു വര്‍ഷം കഠിന തടവിനും 15,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.

നീലഗിരി മാരിയമ്മന്‍ കോവിലിനടുത്ത് ദുരൈസാമി (47)യെയാണ് ജില്ലാ സെഷന്‍സ് ജഡ്ജി പി.കെ ഹനീഫ ശിക്ഷിച്ചത്. മാനഭംഗത്തിന് പത്തുവര്‍ഷം കഠിന തടവ്, 10000 രൂപ പിഴ, രക്ത ബന്ധമുള്ളവര്‍ കുട്ടികളെ പീഡിപ്പിക്കുന്നതിനെതിരെയുള്ള നിയമ പ്രകാരം പത്തു വര്‍ഷം കഠിന തടവ് 5000 രൂപ പിഴ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നു മാസം കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ.

ഇരുവകുപ്പുകളിലും പിഴയടച്ചില്ലെങ്കില്‍ രണ്ടു മാസം വീതം അധിക തടവ് അനുഭവിക്കണം. കീരന്‍കുഴി ക്വാറിയിലെ തൊഴിലാളിയാണ് പ്രതി.

വെബ്ദുനിയ വായിക്കുക