രണ്ട് മാസം മുമ്പായിരുന്നു ഇയാള്‍ ടെക്നോപാര്‍ക്കില്‍ ജോലിക്കെത്തിയത്. പല മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ സുഹൃത്തുക്കളുടെ എ ടി എം കാര്‍ഡുകള്‍ മോഷ്ടിക്കുകയായിരുന്നു പതിവ്. കൂടെ ജോലി ചെയ്തിരുന്ന രണ്ട് പേരുടെ പണം ഇത്തരത്തില്‍ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് അവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് പ്രതിയെ മനസ്സിലാക്കി അറസ്റ്റ് ചെയ്തത്.
എ ടി എം കാര്‍ഡ് മോഷ്ടിച്ച ശേഷം പിന്‍ നമ്പര്‍ ബ്ലോക്കായെന്ന കാരണം പറഞ്ഞ് ഇയാള്‍ കസ്റ്റമര്‍ കെയറില്‍ വിളിക്കുകയും തുടര്‍ന്ന് പുതിയ പിന്‍ ആവശ്യപ്പെടുകയുമായിരുന്നു. ആ പിന്‍ ഉപയോഗിച്ചായിരുന്നു ഇയാള്‍ പണം പിന്‍വലിച്ചിരുന്നത്. തുടര്‍ന്ന് ആ പണം സ്വന്തം അക്കൌണ്ടിലേക്ക് മാറ്റുകയുമായിരുന്നുയെന്ന് പൊലീസ് പറഞ്ഞു. സമാന രീതിയിലുള്ള തട്ടിപ്പുകള്‍ ഇയാള്‍ സ്വന്തം നാട്ടിലും നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു.