എസ്‌എസ്‌എല്‍ സി: അന്തിമഫലപ്രഖ്യാപനം രണ്ടു ദിവസത്തിനകമെന്ന് ഡിപിഐ

ബുധന്‍, 22 ഏപ്രില്‍ 2015 (10:40 IST)
അപാകതകള്‍ പരിഹരിച്ച് എസ് എസ് എല്‍ സി അന്തിമഫലപ്രഖ്യാപനം രണ്ടു ദിവസത്തിനകമെന്ന് ഡി പി ഐ ബാലകൃഷ്‌ണ ഭട്ട്. ഫലപ്രഖ്യാപനം നടത്തിയ വെബ്‌സൈറ്റിലെ പിഴവുകള്‍ പരിഹരിച്ചെന്നും പരാതിയുള്ളവര്‍ നേരിട്ട് സമീപിക്കണമെന്നും ഡി പി ഐ പറഞ്ഞു.
 
ഫലപ്രഖ്യാപനത്തിലെ ചില തെറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പരിശോധിക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ വകുപ്പിന്​ നിര്‍ദ്ദേശം നല്‍കിയിരുന്നു.
 
എസ് എസ് എല്‍ സി ഫലം അപാകതകള്‍ പരിഹരിച്ച് പുനപ്രസിദ്ധീകരിക്കുന്നതോടെ ആകെയുള്ള വിജയശതമാനത്തിലും 100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിലും മാറ്റം വന്നേക്കും. ഡി പി ഐയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 54 മൂല്യനിര്‍ണയ കേന്ദ്രങ്ങളില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പ് നേരിട്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയിരുന്നു.

വെബ്ദുനിയ വായിക്കുക