എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഈ മാസം 20ന്

ബുധന്‍, 8 ഏപ്രില്‍ 2015 (16:10 IST)
ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം ഈ മാസം 20ന് പ്രസിദ്ധീകരിക്കും. നേരത്തെ, ഏപ്രില്‍ 16ന് എസ് എസ് എല്‍ സി ഫലം വരുമെന്നായിരുന്നു അറിയിച്ചിരുന്നത്. മൂല്യനിര്‍ണയം വേഗത്തിലാക്കുന്നതിന് എതിരെ അധ്യാപക സംഘടനകള്‍ നേരത്തെ രംഗത്തു വന്നിരുന്നു
 
നേരത്തെ മാര്‍ച്ച് 28ന് നിശ്ചയിച്ചിരുന്ന എസ് എസ് എല്‍ സി മൂല്യ നിര്‍ണയക്യാമ്പ് ആരംഭിച്ചത് 31ന് ആയിരുന്നു. എങ്കിലും, മൂല്യനിര്‍ണയ നടപടികള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 16ന് തന്നെ എസ് എസ് എല്‍ സി ഫലം പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
 
54 ക്യാമ്പുകളിലാണ് മൂല്യനിര്‍ണയ നടപടികള്‍ നടക്കുന്നത്. സംസ്ഥാനത്ത് 2,964 സ്‌കൂളുകളിലായി 4,68,495 കുട്ടികളാണ് എസ് എസ് എല്‍ സി പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരുന്നത്. ഗള്‍ഫില്‍ ഒമ്പത് സ്‌കൂളുകളില്‍ നിന്ന് 465 പേരും ലക്ഷദ്വീപിലെ ഒമ്പത് സ്‌കൂളില്‍നിന്ന് 1,128 പേരുമാണ് എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്.

വെബ്ദുനിയ വായിക്കുക