വിവാദമായ എസ് എന്‍ സി ലാവ്ലിന് കേസില്‍ ഒമ്പതാം പ്രതിയായ ലാവ്ലിന് കമ്പനി ഇതുവരെ സമന്‍സ് കൈപ്പറ്റിയില്ല. ഇതിനെ തുടര്‍ന്ന് സമന്‍സ് മടങ്ങി. കമ്പനിയുടെ ദില്ലി ഓഫീസിലേക്ക് അയച്ച സമന്‍സ് ആണ് ആരും കൈപ്പറ്റാത്തതിനെ തുടര്‍ന്ന് മടങ്ങിയത്. ഇങ്ങനെയൊരു വിലാസത്തില്‍ ആരും ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സമന്‍സ് മടങ്ങിയിരിക്കുന്നത്.
കോടതിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ലാവ്ലിന് കമ്പനിക്ക് രജിസ്റ്റര്‍ ചെയ്ത് സമന്‍സ് അയച്ചത്. കേസ് പരിഗണിച്ച സി ബി ഐ കോടതി സി ബി ഐ നല്കിയ മേല്‍വിലാസത്തിലായിരുന്നു സമന്‍സ് അയച്ചത്.
അതേസമയം, കേസിലെ ആറാം പ്രതിയായ ക്ളൗസ് ട്രെന്ഡലിനെക്കുറിച്ച് ഒരു വിവരവും ഇല്ല. ട്രെന്‍ഡലിന് വാറണ്ട് അയച്ചിരുന്നെങ്കിലും അതിനെക്കുറിച്ച് ഒരു വിവരവുമില്ല. ട്രെന്‍ഡല്‍ വാറണ്ട് കൈപ്പറ്റിയോ ഇല്ലയോ എന്നും വ്യക്തമായിട്ടില്ല. കേസ് നാളെ പരിഗണിച്ചേക്കും.