എസ്എഫ്ഐ നേതാവിന്റെ പിതാവിനെ വെട്ടിക്കൊന്നു

ബുധന്‍, 6 നവം‌ബര്‍ 2013 (12:27 IST)
PRO
നെയ്യാറ്റിന്‍കര ആനാവൂരില്‍ എസ്എഫ്‌ഐ നേതാവിന്റെ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി.

എസ്എഫ്‌ഐ ഏരിയ സെക്രട്ടറി ശിവപ്രസാദിന്റെ അച്ഛന്‍ നാരായണന്‍ നായരെയാണ് വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.

ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം.ശിവപ്രസാദിനും സഹോദരനും വെട്ടേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15 ഓളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്.

സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐ(എം) നെയ്യാറ്റിന്‍കരയില്‍ ഹര്‍ത്താല്‍ നടത്തുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നെയാറ്റിന്‍കര താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.സംഭവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വെബ്ദുനിയ വായിക്കുക