എല്‍ ഡി എഫ് ഭരണം കേരളത്തിന് ശാപമാണെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. കേരളരക്ഷാമാര്‍ച്ചിനോട് അനുബന്ധിച്ച് കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
സി പി എമ്മിലെ വിഭാഗീയതയല്ലാതെ സംസ്ഥാനത്ത് ഒരു ക്ഷേമ പ്രവര്‍ത്തനവും ഇപ്പോള്‍ നടക്കുന്നില്ല. ഭരണസ്‌തംഭനം ഒഴിവാക്കാനുള്ള അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ലാവ്‌ലിന്‍ കേസില്‍ തുടര്‍ന്നുള്ള പ്രക്ഷോഭങ്ങള്‍ക്ക് 17ന് ചേരുന്ന യു ഡി എഫ് ഉന്നതാധികാര സമിതി യോഗം തീരുമാനമെടുക്കും. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തോട് സി പി എമ്മിന്‍റെ പൊളിറ്റ് ബ്യൂറോയ്ക്ക് അല്‍പമെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ അഴിമതിക്കെതിരേ ശക്‌തമായ നിലപാടെടുക്കുമെന്നാണ് പ്രതീക്ഷ - ചെന്നിത്തല പറഞ്ഞു.
റയില്‍ ബഡ്ജറ്റില്‍ സംസ്ഥാനത്തിന് പരിഗണന ലഭിക്കാന്‍ കേരളത്തില്‍ നിന്നുള്ള എം പിമാര്‍ കൂട്ടായ പരിശ്രമം നടത്തിയില്ല. അതിനാല്‍ കേരളം അവഗണിക്കപ്പെട്ടതില്‍ അത്ഭുതപ്പെടാനില്ല. മലബാറിനോടുള്ള റെയില്‍വെ അവഗണനയില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പുതിയ കേന്ദ്ര പദ്ധതികള്‍ വേണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ അനുവദിച്ച പദ്ധതികള്‍ പലതും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് കേരളത്തില്‍ 26930.52 കോടിയുടെ കേന്ദ്ര നിക്ഷേപം ഉണ്ടായി. അതില്‍ 3624.42 കോടി രൂപ കേരളം നഷ്ടപ്പെടുത്തി - ചെന്നിത്തല ആരോപിച്ചു.