കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ താരത്തിനെതിരെ നിരവധി റിപ്പോര്‍ട്ടുകളാണ് വരുന്നത്. ദിലീപിനെതിരെ ആരോപണങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കാവ്യാ മാധവനെ ചോദ്യം ചെയ്തുവെന്നും ദിലീപിന്റെ കുടുംബം ഒളിവിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നല്‍, ഇതെല്ലാം കളവാണെന്ന് സഹോദരന്‍ അനൂപ് മനോരമ ന്യൂസിനോട് പറഞ്ഞു.
ദിലീപിനെ കുടുക്കിയവര്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും. എല്ലാവരുടെയും പണി കഴിയട്ടെ. അപ്പോള്‍ ഞങ്ങള്‍ തുടങ്ങുമെന്നും അനൂപ് പറഞ്ഞു. ശരിക്കുള്ള തെളിവുകള്‍ വരുമ്പോള്‍ നിരപരാധിത്വം ബോധ്യപ്പെടുമെന്നും അനൂപ് പറഞ്ഞു. മറ്റു ചില പ്രമുഖരും ദിലീപിന് കുറ്റപ്പെടുത്താന്‍ ആയിട്ടില്ലെന്ന അഭിപ്രായവുമായി രംഗത്തെത്തിയിട്ടുണ്ട്.