എയ്ഡഡ് അധ്യാപക നിയമനരീതി മാറ്റില്ല - മന്ത്രി

വ്യാഴം, 28 ഫെബ്രുവരി 2008 (09:49 IST)
KBJWD
എയ്ഡഡ് അധ്യാപക നിയമന രീതിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പറഞ്ഞു.

എയ്ഡഡ് സ്കൂള്‍ നിയമനത്തില്‍ സംവരണം ഉറപ്പാക്കണമെന്നാണ് സര്‍ക്കാരിന്‍റെ താത്പര്യമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ അംഗങ്ങള്‍ക്കുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി എം.എ ബേബി. വിപുലമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ എയ്ഡഡ് അധ്യാപക നിയമന രീതിയില്‍ മാറ്റം വരുത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള വിദ്യാഭ്യാസ രീതിയെ അട്ടിമറിക്കുന്ന തരത്തിലാണ് അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി. അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിയന്ത്രിക്കാന്‍ കര്‍ശന നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക