എയര്‍ഹോസ്റ്റസിനു നേരെ അക്രമം

Webdunia
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2013 (20:39 IST)
PRO
PRO
എയര്‍ഹോസ്റ്റസിനെ അക്രമിക്കാന്‍ ശ്രമിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്കു വന്ന വിമാനത്തില്‍ വച്ചാണ്‌ പ്രതികള്‍ എയര്‍ഹോസ്റ്റസിനെ കയറിപ്പിടിക്കാന്‍ ശ്രമിച്ചത്.

ഇടുക്കി സ്വദേശി റിനോ(29), കൊച്ചി ഇടപ്പള്ളി സ്വദേശി നുസാമിന്‍ (45) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്.

കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. എയര്‍ഹോസ്റ്റസിന്‍റെ പരാതി പ്രകാരമാണു പൊലീസ് നടപടി ഉണ്ടായത്.