എന്‍ ദാമോദരന്‍ പോറ്റി ശബരിമല മേല്‍‌ശാന്തി

ബുധന്‍, 17 ഒക്‌ടോബര്‍ 2012 (09:42 IST)
PRO
PRO
എന്‍ ദാമോദരന്‍ പോറ്റിയെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. വൈക്കം സ്വദേശിയാണ് ദാമോദരന്‍ പോറ്റി. തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തില്‍ പ്രത്യേക പൂജകള്‍ നടത്തി മേല്‍ശാന്തിക്കായുള്ള നറുക്കെടുപ്പ് നടത്തുകയായിരുന്നു.

മാളികപ്പുറം മേല്‍ശാന്തിയായി കൂത്താട്ടുകുളം കാരിക്കോട്‌ ഇല്ലത്തെ എ എന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയേയും തെരഞ്ഞെടുത്തു.

ശബരിമല മേല്‍ശാന്തി പട്ടികയില്‍ ഒമ്പതു പേരേയും മാളികപ്പുറം മേല്‍ശാന്തി പട്ടികയില്‍ പത്തു പേരെയുമാണ്‌ ഉള്‍പ്പെടുത്തിയത്‌.

വെബ്ദുനിയ വായിക്കുക