എന്‍ട്രന്‍സ് പരിഷ്ക്കരണ സമിതി റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ഇന്ന് രാവിലെ പതിനൊന്നര മണിയോടെ സമിതി വിദ്യാഭ്യാസ മന്ത്രി എം.എ ബേബിക്ക് റിപ്പോര്‍ട്ട് നല്‍കും.
പ്രവേശനത്തിന് ഹയര്‍ സെക്കന്‍ററി മാര്‍ക്ക് കൂടി പരിഗണിക്കണമെന്നത് അടക്കമുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. പ്രവേശന പരീക്ഷയ്ക്കൊപ്പം ലഭിക്കുന്ന മാര്‍ക്കിനൊപ്പം ഹയര്‍ സെക്കന്‍ററി/തത്തുല്യ പരീക്ഷയുടെ മാര്‍ക്കും മെഡിക്കല്‍/എഞ്ചിനീയറിംഗ് പ്രവേശനത്തിന് പരിഗണിക്കണമെന്നാണ് പ്രധാന ശുപാര്‍ശ.
ഹയര്‍ സെക്കന്‍ററി പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുന്ന പല വിദ്യാര്‍ത്ഥികളും പ്രവേശന പരീക്ഷയില്‍ പിന്തള്ളപ്പെടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനാണ് പുതിയ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഹയര്‍ സെക്കന്‍ററി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളില്‍ വ്യത്യസ്ത മാര്‍ക്കായതുകൊണ്ടു ആദ്യ മാര്‍ക്കിന്‍റെ ശരാശരി കണക്കാക്കിയാവണം റാങ്ക് നിര്‍ണയിക്കേണ്ടത്.
എഞ്ചിനീയറിംഗിന്‍റെയും മെഡിക്കലിന്‍റെയും ചോദ്യങ്ങള്‍ ഒനാവണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. ചോദ്യങ്ങള്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും വേണം, കൂടുതല്‍ ശാസ്ത്രീയമായ ചോദ്യങ്ങള്‍, ഓരോ വിഷയത്തിനും രണ്ടായിരത്തോളം ക്വസ്റ്റ്യന്‍ ബാങ്ക് തയാറാക്കണം എന്നിവയാണ് രിപ്പോര്‍ട്ടിലെ മറ്റ് പ്രധാന ശുപാര്‍ശകള്‍.
പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫീസ് കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും സമിതിയുടെ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ആര്‍.വി.ജി മേനോന്‍, ഡോ.സി.ആര്‍.സോമന്‍, ചന്ദ്രശേഖരന്‍, ജയശങ്കര്‍, അച്യുത് ശങ്കര്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.