എന്‍ഡോസള്‍ഫാന്‍ വിഷയം പഠിക്കാന്‍ ഒറ്റസമിതി മതിയെന്നു കേന്ദ്രകൃഷിമന്ത്രി ശരത് പവാര്‍. ഇതു ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രിക്കു കത്തയച്ചു. ഇക്കാര്യത്തില്‍ വിവിധ മന്ത്രാലയങ്ങളുടെ യോജിച്ച പഠനമാണ് ആവശ്യം. പ്രധാനമന്ത്രി ഈ വിഷയത്തില്‍ ഉചിതമായ നിര്‍ദ്ദേശം നല്‍കണമെന്നും പവാര്‍ കത്തില്‍ ആവശ്യപ്പെട്ടു.
പവാറിന്റെ നിര്‍ദേശത്തിന് എ കെ ആന്റണി, വയലാര്‍ രവി, കെ വി തോമസ് എന്നിവരുടെ പിന്തുണയുണ്ട്. ഇതു പരിഗണിച്ചു പ്രധാനമന്ത്രി ഉടന്‍ തീരുമാനമെടുക്കും. എന്‍ഡോസള്‍ഫാനെക്കുറിച്ചു പഠിക്കാന്‍ പുതിയ സമിതികള്‍ ഉണ്ടാകുന്നതിനെതിരെ സംസ്ഥാനത്തു ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണു പ്രധാനമന്ത്രിക്ക് കത്തയയ്ക്കാനുള്ള പവാറിന്റെ തീരുമാനം.
എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തെക്കുറിച്ചു പഠിക്കാന്‍ കേന്ദ്രകൃഷി മന്ത്രാലത്തിന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതിയും ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചു പഠനം നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ മറ്റൊരു സമിതിയും രൂപീകരിക്കാന്‍ തീരുമാനമെടുത്തിരുന്നു. കൂടാതെ കേരളത്തിന്റെ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തി വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴില്‍ പ്രത്യേക സമിതിയും രൂപീകരിക്കുമെന്നു മന്ത്രി ജയറാം രമേശും അറിയിച്ചിരുന്നു.