എന്‍എസ്എസ്സിന്റെ ശരിദൂരത്തിനായി കാത്തിരിക്കുന്നു: തിരുവഞ്ചൂര്‍

വ്യാഴം, 26 ഏപ്രില്‍ 2012 (19:26 IST)
PRO
PRO
എന്‍ എസ് എസ്സിന്റെ ശരിദൂര നിലപാടിനായി യു ഡി എഫ് കാത്തിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എന്‍ എസ് എസ്സുമായി വിവാദത്തിന് ഇല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

എന്‍ എസ് എസ് ആസ്ഥാനത്ത് പ്രവേശനം നിഷേധിക്കാന്‍ എന്‍ എസ് എസ്സിന് സ്വാതന്ത്ര്യം ഉണ്ട്. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്രമുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

മൂന്നാറില്‍ കയ്യേറ്റക്കാരുടെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക