എന്‍എസ്എസിനെ സഹായിച്ചതിന് എല്‍ഡിഎഫ് മാപ്പുപറയണം: വെള്ളാപ്പള്ളി

ചൊവ്വ, 28 ഫെബ്രുവരി 2012 (16:46 IST)
PRO
PRO
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത്‌ എന്‍ എസ് എസിനെ സഹായിക്കുന്ന നിലപാടെടുത്ത എല്‍ ഡി എഫ് മാപ്പ് പറയണമെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നാടേശന്‍. പിന്നാക്ക വിഭാഗങ്ങളുടെ വോട്ട്‌ സ്വാധീനിക്കാന്‍ കഴിയുന്നവര്‍ പിറവത്ത്‌ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിറവം ഉപതിരഞ്ഞെടുപ്പില്‍ പിന്നാക്ക വിഭാഗങ്ങളുടെ നിലപാട്‌ ഉടന്‍ തീരുമാനിക്കും. യു ഡി എഫ് മാപ്പ് അര്‍ഹിക്കുന്നില്ല. ബി ജെ പിക്ക് വോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നാം ഭൂപരിഷ്‌കരണത്തിലെ തെറ്റ് തിരുത്തി രണ്ടാം ഭൂപരിഷ്കരണം നടപ്പാക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു

തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പ്രത്യേക റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡ്‌ സ്ഥാപിക്കാനുളള നീക്കം രാഷ്ട്രീയക്കാര്‍ക്ക്‌ അഴിമതി നടത്താനാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. എസ് എന്‍ ഡി പിയുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴയില്‍ നടന്ന പിന്നോക്ക പട്ടിക വിഭാഗങ്ങളുടെ നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെബ്ദുനിയ വായിക്കുക