എന്റെ ഭാര്യക്ക് വീട്ടുകാര്‍ സമ്മാനമായി നല്‍കിയത് 30 പവന്‍ മാത്രം; ബാക്കിയെല്ലാം റോള്‍ഡ് ഗോള്‍ഡാണെന്ന് അരുണ്‍ കുമാര്‍

ശനി, 24 ജൂണ്‍ 2017 (16:48 IST)
തന്റെ ആഡംബര വിവാഹമെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ആരോപണങ്ങള്‍ നിഷേധിച്ച് എഐവൈഫ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് അഡ്വ സി എ അരുണ്‍കുമാര്‍. എന്റെ ഭാര്യക്ക് വീട്ടുകാര്‍ നല്‍കിയത് 30 പവന്‍ മാത്രമാണ് ബാക്കിയെല്ലാം ബ്യൂട്ടിഷന്റെ റോള്‍ഡ് ഗോള്‍ഡാണെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.
 
തന്റെ വിവാഹം അനാര്‍ഭാടമായാണ് നടത്തിയതെന്ന് പറഞ്ഞ് രാഷ്ട്രീയ ഭാവി തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നതെന്നും അരുണ്‍ കുമാര്‍ ചുണ്ടികാണിച്ചു. അതേസമയം അരുണ്‍കുമാറിനെ കുടുക്കിയത് സിപിഐറ്റിലെ ഗ്രൂപ്പ്കളിയെന്നാണ് നിലവിലെ ആരോപണം.  ഇതിന് പിന്നില്‍ കോട്ടയത്തെ നേതാവാണെന്ന് സൂചനയുണ്ട്.

വെബ്ദുനിയ വായിക്കുക