എന്റെ ജന്‍മഗുണം ആരു വിചാരിച്ചാലും മാറില്ല: പി സി ജോര്‍ജ്
ചൊവ്വ, 9 ഏപ്രില്‍ 2013 (15:18 IST)
PRO
PRO
തന്റെ പ്രവര്‍ത്തന ശൈലിയില്‍ ഒരു മാറ്റവും വരുത്തില്ലെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. ജന്‍മഗുണം ആരു വിചാരിച്ചാലും മാറില്ലെന്ന് ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരത്ത് കേരള കോണ്‍ഗ്രസ്(ബി) നേതാവ് ബാലകൃഷ്ണ പിള്ളയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ജോര്‍ജ് നിലപാട് വ്യക്തമാക്കിയത്.
തന്നെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും മാറ്റുന്ന കാര്യം ജെഎസ്‌എസ് അല്ല തീരുമാനിക്കുന്നതെന്ന് ജോര്‍ജ് പറഞ്ഞു. ഗണേഷിന്റെ രാജിക്കാര്യം ചോദിച്ചപ്പോള്‍ 'സംഭവാമി യുഗേ യുഗേ' എന്നായിരുന്നു മറുപടി.