എന്നെ കെട്ടു കെട്ടിക്കുക എന്നാല്‍ സിപിഎമ്മിനെ വിജയിപ്പിക്കുക: കെ മുരളീധരന്‍

വെള്ളി, 9 ഓഗസ്റ്റ് 2013 (19:28 IST)
PRO
PRO
തന്നെ കെട്ടു കെട്ടിക്കുക എന്നാല്‍ സിപിഎമ്മിനെ വിജയിപ്പിക്കുക എന്നതാണെന്ന് കെ മുരളീധരന്‍ എംഎല്‍എ. ഇതിന് കോണ്‍ഗ്രസിലെ ചിലര്‍ ശ്രമിക്കുന്നുണ്ട്. മൂന്ന് വര്‍ഷം കഴിയുമ്പോള്‍ ആരൊക്കെ കെട്ടു കെട്ടുമെന്നറിയാമെന്നും കെ മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വട്ടിയൂര്‍ക്കാവില്‍ ചേര്‍ന്ന എ ഗ്രൂപ്പ് രഹസ്യയോഗത്തില്‍ മുരളിയെ കോഴിക്കോട്ടേക്ക് കെട്ടുകെട്ടിക്കുമെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

ഘടകകക്ഷികളുമായി തമ്മിലടിയുണ്ടാകുന്ന തരത്തില്‍ ആരും ലേഖനങ്ങള്‍ എഴുതരുതെന്ന് മുരളീധരന്‍ പറഞ്ഞു. ലീഗിനെ വിമര്‍ശിച്ച് വീക്ഷണത്തില്‍ വന്ന ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായ പ്രശ്നങ്ങളില്‍ ലീഗിനെ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക