എതിരാളികൾ കരുത്തരാണ്, വിശ്രമിക്കാന്‍ സമയമായിട്ടില്ല - നഴ്‌സുമാര്‍ക്ക് മുന്നറിയിപ്പുമായി ജാസ്മിന്‍ ഷാ

വെള്ളി, 21 ജൂലൈ 2017 (10:23 IST)
അടിസ്ഥാന ശമ്പളം 20,000 രൂപ ആക്കണമെന്ന നഴ്സുമാരുടെ ആവശ്യം സര്‍ക്കാരും മാനേജ്മെന്റും അംഗീകരിച്ചതോടെ നഴ്സുമാര്‍ സമരം അവസാനിപ്പിച്ചു. സമരത്തിലേര്‍പ്പെട്ടവരോട് പ്രതികാര നടപടികള്‍ സ്വീകരിക്കരുതെന്ന് ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി മാനേജ്മെന്‍ പ്രതിനിധികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ വാക്കുകളെ മാനെജ്മെന്റ് തള്ളിക്കളയുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
 
സമരം വിജയിച്ചതിന്റെ ക്രഡിറ്റ് ആര്‍ക്ക് കൊടുക്കണമെന്ന ചര്‍ച്ച പൊതുസമൂഹത്തില്‍ നിലനില്‍ക്കേ, ഇതിന്റെ ക്രെഡിറ്റ് തങ്ങള്‍ക്ക് വേണ്ടെന്നും ആവശ്യമുള്ളവര്‍ എടുത്തുകൊള്ളൂ എന്ന് പറഞ്ഞുകൊണ്ട് നേഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയുടെ നേതാവ് ജാസ്മിന്‍ ഷായുടെ ഫേസ്ബുക്ക് പോസ്റ്റ്. സമരത്തിന്റെ പശ്ചാത്തലത്തില്‍ നഴ്സുമാര്‍ക്കും മാനെജ്മെന്റിനും മുന്നറിയിപ്പു നല്‍കാനും ജാസ്മിന്‍ മടിക്കുന്നില്ല.
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വെബ്ദുനിയ വായിക്കുക