എടിഎം തട്ടിപ്പ്: രണ്ട് പ്രതികള്‍ മൈസൂരില്‍ പിടിയില്‍
വ്യാഴം, 23 ജനുവരി 2014 (11:12 IST)
PRO
PRO
ബാങ്കുകളുടെ എടിഎമ്മുകളില്‍ നിക്ഷേപിക്കാനുള്ള രണ്ടുകോടിയോളം രൂപ തട്ടിയ കേസിലെ രണ്ട് പ്രതികള്‍ പൊലീസ് പിടിയില്‍. ധര്‍മടം കാത്തലിക്ക് ചര്‍ച്ചിനു സമീപം മൂര്‍ക്കോത്ത് ഹൗസില്‍ എ ജെ മൃണാള്‍(36), ധര്‍മടം ജാനകിവില്ലയില്‍ എം ശരത്കുമാര്‍(23) എന്നിവരാണ് മൈസൂര്‍ പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ചയാണ് ഇവരെ പിടികൂടിയത്. ഇവരെ തലശേരി പൊലീസിന് കൈമാറും.
ഐഡിബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്കുകളുടെ എടിഎമ്മില്‍ നിക്ഷേപിക്കാനുള്ള തുകയാണ് പ്രതികള്‍ തട്ടിയെടുത്തത്. ഇവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ധര്‍മടം പൊലീസ് സ്‌റ്റേഷനു സമീപത്തെ കോയിക്കല്‍ സജീന്ദ്രന്‍(38) നേരത്തെ പിടിയിലായിരുന്നു.
ബാങ്കുകളിലെ ജീവനക്കാര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.