എം എ ബേബിക്ക് കരിങ്കൊടി

PRDPRD
തൃശൂര്‍: ഏഴാംക്ലാസിലെ വിവാദ പാഠപുസ്‌തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബിയെ കരിങ്കൊടികാട്ടി. മന്ത്രിയെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു നീക്കി.

തൃശൂരില്‍ വിവിധ പരിപാടികളില്‍ മന്ത്രി ബേബി പങ്കെടുക്കുന്നുണ്ട്‌. ഏഴാം ക്ലാസിലെ സാമൂഹ്യപാഠം പുസ്‌തകത്തെ അനുകൂലിച്ചുകൊണ്ട്‌ പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിക്കുന്ന ചടങ്ങാണ്‌ ഇവയില്‍ പ്രധാനം.

പരിപാടികളില്‍ പങ്കെടുക്കുന്നതിനായി മന്ത്രി തൃശൂര്‍ രാമനിലയത്തില്‍ നിന്ന്‌ പുറത്തിറങ്ങാന്‍ തുടങ്ങുമ്പോഴാണ്‌ മന്ത്രിയുടെ വാഹനത്തിന്‌ നേരെ കരിങ്കെടിയുമായി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ചാടി വീണത്‌.

രാമനിലയത്തിന്‌ മുന്നില്‍ വിവിധ ഭാഗത്തായി നിന്ന പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തെ പോകാന്‍ അനുവദിക്കാതെ തടയുകയായിരുന്നു. മന്ത്രി പുറത്തുപൊകണമെന്നാവശ്യപ്പെട്ട പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. ഉടന്‍ തന്നെ പൊലീസ് എത്തി മന്ത്രിയെ സമരക്കാരുടെ ഇടയില്‍ നിന്ന്‌ രക്ഷപ്പെടുത്തി. കരിങ്കൊടി കാണിച്ച 15 പ്രവര്‍ത്തകരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

ഏഴാം ക്ലാസിലെ പാഠുപസ്‌തകത്തിനെതിരെ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാനത്ത്‌ ആകമാനം സമരം ശക്തമാക്കിയിരിക്കുകയാണ്‌. അതേസമയം പുസ്‌തകത്തെ അനുകൂലിച്ച്‌ കൊണ്ട്‌ സി പി എം അനുകൂല സംഘടനകളും പൊതു പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്‌. സാമൂഹ്യപാഠം പുസ്‌തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്‍റ് ടി സിദ്ധിഖ്‌ നിരാഹാര സമരത്തിലാണ്‌.

വെബ്ദുനിയ വായിക്കുക