എം എം ലോറന്‍സിന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ വക്കീല്‍ നോട്ടീസ്
ചൊവ്വ, 28 മെയ് 2013 (12:56 IST)
PRO
PRO
ബോള്‍ഗാട്ടി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സിപിഐ(എം) സംസ്ഥാന സമിതി അംഗവും സിഐടിയു നേതാവുമായ എം എം ലോറന്‍സിന് വക്കീല്‍ നോട്ടീസ്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ആണ് വക്കീല്‍ നോട്ടീസ് അയച്ചത്. ബോള്‍ഗാട്ടി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനകളുടെ പേരിലാണ് നോട്ടീസ്.
പ്രസ്താവനകള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം. മാപ്പുപറയാന്‍ തയ്യാറായില്ലെങ്കില്‍ നിയമനടപടിയിലേക്ക് കടക്കും. നഷ്ടപരിഹാരം അവശ്യപ്പെടും എന്നും നോട്ടീസിലുണ്ട്.
നോട്ടീസ് കിട്ടിയ ശേഷം പ്രതികരിക്കാമെന്ന് എംഎം ലോറന്‍സ് അറിയിച്ചു.