ഉമ്മന്‍ചാണ്ടിക്കെതിരായ ആക്രമണം: ഗൌരവകരമായ അന്വേഷണം വേണമെന്ന് പിണറായി

തിങ്കള്‍, 28 ഒക്‌ടോബര്‍ 2013 (13:10 IST)
PRO
PRO
മുഖ്യമന്ത്രിക്കെതിരായ ആക്രമണമുണ്ടാ‍യ സംഭവത്തില്‍ ഗൌരവകരമായ അന്വേഷണം വേണമെന്ന് സിപി‌‌എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എല്‍‌ഡി‌എഫ് പ്രവര്‍ത്തകരാണെന്ന് ആക്രമണത്തിന് ഇരയായത്. സമാധാനപരമായ സമരമുറയാണ് സിപി‌എം സ്വീകരിച്ചതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരായ ആക്രമണം എന്തിനു നടന്നുവെന്ന് വ്യക്തമാകണം. ആക്രമണം നടന്ന് ഏതാനും സമയത്തിനുള്ളില്‍ തന്നെ ആക്രമണത്തിനു പിന്നില്‍ സി‌പി‌എമ്മാണെന്ന് പറഞ്ഞു. കൂടാതെ സി‌പി‌എമ്മുകാരെ അറസ്റ്റ് ചെയ്തെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. ഇത് സിപി‌എമ്മുകാരെ അറസ്റ്റ് ചെയ്യാനുള്ള ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശമായിരുന്നെന്നും പിണറായി വിജയന്‍ ആരോപിച്ചു.

ആക്രമണത്തിന്റെ ഗുണം ആര്‍ക്കെന്ന് ചിന്തിക്കണം. സമൂഹത്തില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന മുഖ്യമന്ത്രിക്കാണ് ആക്രമണമുണ്ടായാല്‍ ഗുണം കിട്ടുന്നത്. അങ്ങനെയൊരു കാര്യം സിപി‌എമ്മിന്റെ അജണ്ടയിലില്ല. അതു കൊണ്ട് ഇത് ആരു ചെയ്തുവെന്ന് അന്വേഷിക്കണം. പിന്നില്‍ ആരെന്ന് കണ്ടെത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക