ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രി

ശനി, 21 ഫെബ്രുവരി 2009 (12:37 IST)
PROPRO
പാവപ്പെട്ടവന്‍റെ ആനുകൂല്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ കൈയിട്ടു വാരുന്നുവെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. നവീകരിച്ച വയനാട് കലക്‌ടറേറ്റിന്‍റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് വി എസ് പ്രസംഗത്തില്‍ നടത്തിയത്.

ഉദ്യോഗസ്ഥന്‍മാരില്‍ പലര്‍ക്കും പ്രതിബദ്ധതയില്ല. കൈയിട്ടു വാരിയാല്‍ ആരു ചോദിക്കാനാണ് എന്ന ചിന്തയാണവര്‍ക്ക്. പാ‍വപ്പെട്ടവന്‍റെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ അലംഭാവം കാണിക്കുകയും, ആനുകൂല്യങ്ങളില്‍ കൈയിട്ടു വാരുകയും ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരും വിചാരണ ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഓഫീസുകള്‍ മാത്രം നവീകരിച്ചതു കൊണ്ട് കാര്യമില്ലെന്നും മാറേണ്ടത് ഉദ്യോഗസ്ഥരുടെ മനസാണെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

വെബ്ദുനിയ വായിക്കുക