ഈ ജനങ്ങള്‍ ആരാണ്, നടിയോട് അമ്മയിലെ അംഗങ്ങളേക്കാള്‍ സ്‌നേഹം ഇവര്‍ക്കെന്തിനാ?; രൂക്ഷവിമര്‍ശനവുമായി ശ്രീനിവാസന്‍

ശനി, 8 ജൂലൈ 2017 (14:50 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണത്തെ പൊലീസിലെ ചേരിപ്പോര് ബാധിക്കുമെന്ന് ആശങ്കപ്പെടുന്നതായി നടന്‍ ശ്രീനിവാസന്‍. റിപ്പോര്‍ട്ടര്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
കുടാതെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊതുജനങ്ങള്‍ നടത്തുന്ന പ്രതികരണങ്ങളെ പറ്റി ചോദിച്ചപ്പോള്‍ ശ്രീനിവാസന്‍ പുച്ഛിച്ചുതള്ളികയായിരുന്നു. ജനങ്ങള്‍ ആരാണെണെന്നും, അമ്മയിലെ അംഗങ്ങളേക്കാള്‍ ആക്രമിക്കപ്പെട്ട കുട്ടിയോട് ഇവര്‍ക്കെന്തിനാണ് ഇത്ര സ്‌നേഹമെന്നും അദ്ദേഹം ചോദിക്കുന്നു.
 
ജനങ്ങള്‍ ആരാണ്. ജനങ്ങളാണെങ്കില്‍ പിന്നെ ജനങ്ങള്‍ മാത്രം അന്വേഷിച്ചാല്‍ പോരേ. പൊലീസെന്തിനാണ്. ആരാണ് ഈ ജനങ്ങള്‍. ഏത് ജനങ്ങളെപ്പറ്റിയാണ് പറയുന്നത് എനിക്ക് മനസിലാവുന്നില്ലെന്നും. ഇതൊക്കെ വെറും തട്ടിപ്പാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വെബ്ദുനിയ വായിക്കുക