ഇറ്റലി ആയുധങ്ങള്‍ വിട്ടുകൊടുക്കാന്‍ സാധ്യത

വെള്ളി, 24 ഫെബ്രുവരി 2012 (11:57 IST)
PTI
PTI
കൊല്ലത്ത് മത്സ്യതൊഴിലാളികള്‍ വെടിയേറ്റുമരിച്ച സംഭവത്തിലെ ആയുധങ്ങള്‍ ഇറ്റലി വിട്ടു കൊടുത്തേക്കുമെന്ന് സൂചന. ആയുധങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലെക്‌സി കൊച്ചിയിലെ ഓയില്‍ ടെര്‍മിനലില്‍ എത്തിച്ചിട്ടുണ്ട്‌. ആയുധങ്ങള്‍ പരിശോധിക്കുന്നതില്‍ സഹകരിക്കുമെന്ന് നേരത്തെ തന്നെ ഇറ്റലിയിലെ വിദേശകാര്യ ഉപമന്ത്രി സ്റ്റെഫാന്‍ ദ് മിസ്ത്യൂറ അറിയിച്ചിരുന്നു. ആയുധം തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധിക്കും.

സംഭവത്തില്‍ ഇറ്റാലിയന്‍ നിലപാട് ശരിയാണെന്ന് ആയുധപരിശോധന പൂര്‍ത്തിയാകുമ്പോള്‍ തെളിയുമെന്നാണ് പ്രതീക്ഷയെന്ന് ഇറ്റാലിയന്‍ മന്ത്രി പറഞ്ഞു. ഇറ്റാലിയന്‍ നാവികര്‍ക്ക് ലഭ്യമാക്കിയ സൗകര്യങ്ങളില്‍ തൃപ്തനാണെന്നും സ്റ്റെഫാന്‍ പറഞ്ഞു.

വെടിവെയ്പ് ഉണ്ടായത് അന്താരാഷ്ട്ര കപ്പല്‍ചാലിലാണ് എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവം ഖേദകരമാണന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതി ജിയാക്കോമോ സാന്‍സി ലിയോ ഡി മോണ്‍ഡ് ഫോര്‍ട്ടെ, കോണ്‍സുലേറ്റ് ജനറല്‍ ജിയാംപോളോ ക്യൂട്ടിലോ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക