ഇന്റെര്‍നെറ്റിലൂടെ പെണ്‍വാണിഭം; മലയാളി ചെന്നൈയില്‍ അറസ്റ്റില്‍
ചൊവ്വ, 18 ജൂണ്‍ 2013 (11:03 IST)
PRO
ഇന്റര്‍നെറ്റ് മുഖേന പെണ്‍വാണിഭം നടത്തിയതിന് ചെന്നൈയില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവിനെതുടര്‍ന്ന് ഇവരെ ഗുണ്ടാചട്ടത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി. ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
തിരുവനന്തപുരം അഞ്ചു തെങ്ങ് സ്വദേശി ജസ്റ്റിന്‍, തിരുനെല്‍വേലി സ്വദേശി ബാല എന്നിവരെയാണ് ഇന്റര്‍നെറ്റ് മുഖേന പെണ്‍വാണിഭം നടത്തിയതിന് ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്‌തത്. ഒട്ടേറെ പെണ്‍വാണിഭ കേസുകളില്‍ പ്രതികളായ ഇവര്‍ നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ അനാശാസ്യകേന്ദ്രങ്ങള്‍ നടത്തിവരികയായിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വിമാനമാര്‍ഗ്ഗമാണ് ഇവര്‍ യുവതികളെ എത്തിച്ചിരുന്നത്.
ഇന്റര്‍നെറ്റില്‍ മൊബൈല്‍ നമ്പര്‍ നല്‍കിയാണ് ഇടപാടുകാരെ ഇവര്‍ ക്ഷണിച്ച് പെണ്‍വാണിഭം നടത്തിയിരുന്നത്. ഇതു മനസിലാക്കിയ പൊലീസ് ഇന്റര്‍നെറ്റില്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് ഇടപാടുകാരെന്ന വ്യാജേന പണം മുന്‍കൂട്ടിനല്‍കാനെന്ന പേരില്‍ വിളിച്ചുവരുത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്.