ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ താമസിച്ചത് മൂന്നാറിലെ സ്വകാര്യ കോട്ടേജില്‍
ശനി, 29 മാര്‍ച്ച് 2014 (10:56 IST)
PTI
PTI
ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ വഖാസ് അഹമ്മദ് കേരളത്തില്‍ താമസിച്ചതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പുറത്തുവരുന്നു. മൂന്നാറില്‍ സ്വകാര്യ കോട്ടേജിലാണ് ഇയാള്‍ താമസിച്ചത് എന്നാണ് വിവരം. പിടിയിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ തലവന്‍ തഹസീന്‍ അക്തറും ഇതേ കോട്ടേജില്‍ താമസിച്ചിരുന്നു എന്നാണ് വിവരം.
വഖാസ് ഒരു വര്‍ഷത്തോളം മൂന്നാറില്‍ ഒളിവില്‍ പാര്‍ത്തിരുന്നു. മൂന്നാറില്‍ ചായക്കട നടത്തുന്ന ഡല്‍ഹി സ്വദേശിയുടെ സുഹൃത്തായാണ് ഇയാല്‍ സ്വയം പരിചയപ്പെടുത്തിയത്.
അതേസമയം വഖാസിനെയും അക്തറിനെയും മൂന്നാറില്‍ കൊണ്ടുവന്ന് തെളിവെടുക്കുമെന്ന് ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ കോടതിയില്‍ അറിയിച്ചു.