ഇനി കേന്ദ്ര പൂളില്‍ നിന്ന് വൈദ്യുതിയില്ല: വേണുഗോപാല്‍
വെള്ളി, 27 ജൂലൈ 2012 (14:39 IST)
PRO
PRO
കേന്ദ്ര പൂളില്‍ നിന്ന് കേരളത്തിന് ഇനി വൈദ്യുതി നല്‍കാനാവില്ലെന്ന് കേന്ദ്ര മന്ത്രി കെ സി വേണുഗോപാല്‍. നിലവിലെ കേന്ദ്രവിഹിതം തന്നെ സര്‍വകാല റെക്കോര്‍ഡാണെന്നും മന്ത്രി പറഞ്ഞു.
പുറത്തു നിന്ന് വൈദ്യുതി വാങ്ങി വിതരണം ചെയ്യുമ്പോഴുള്ള സ്വാഭാവിക വര്‍ധന മാത്രമാണ് സംസ്ഥാനത്തെ വൈദ്യുതി നിരക്കില്‍ ഉണ്ടായിരിക്കുന്നത്. സാധാരണക്കാരെ അധികം ബാധിക്കാത്ത രീതിയിലാണ് നിരക്കു വര്‍ധന നടപ്പാക്കിയിരിക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
അതേസമയം, വൈദ്യുതി നിരക്ക് വര്‍ധന അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്ന് ധനമന്ത്രി കെ എം മാണി പറഞ്ഞു. നിരക്ക് വര്‍ധന പിന്‍വലിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും മാണി പറഞ്ഞു.