ഇടതുമുന്നണിക്ക് രണ്ടുദിവസം കൂടി എക്സിറ്റ് പോള്‍ ഫലങ്ങള്‍ വച്ച് സ്വപ്നം കാണാം: കെസി ജോസഫ്

ചൊവ്വ, 17 മെയ് 2016 (19:15 IST)
നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടിങ്ങ് അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളെ വിമര്‍ശിച്ച് മന്ത്രിയും ഇരിക്കൂറിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ കെ സി ജോസഫ് രംഗത്ത്.
 
മന്ത്രിമാരുടെ കൂട്ടത്തോല്‍‌വി പ്രവചിച്ചുകൊണ്ട് പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ സ്വപ്നങ്ങളില്‍ മാത്രമെന്ന് ജോസഫ് പറഞ്ഞു. എക്സിറ്റ് പോളുകളുടെ ഫലങ്ങള്‍ ഓര്‍ത്ത് ഇടതുപക്ഷത്തിന് രണ്ട് ദിവസം കൂടി സ്വപ്നം കാണാം. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോള്‍ 78 സീറ്റുകള്‍ നേടി യു ഡി എഫ് അധികാരത്തില്‍ എത്തുമെന്നും കെ സി ജോസഫ് പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക