ഇടതുപക്ഷത്ത് നിന്നുകൊണ്ട് ഇടതിനെ എതിര്‍ക്കുന്നു: വിശ്വന്‍

ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (22:59 IST)
PRO
PRO
ഇടതുപക്ഷത്ത്‌ നിന്നുകൊണ്ട് ഇടതുമുന്നണിയുടെ ആശയങ്ങളെയും പ്രവര്‍ത്തന ശൈലിയെയും എതിര്‍ക്കുന്ന കാഴ്ചയാണ്‌ ഇപ്പോള്‍ കണ്ടുവരുന്നതെന്ന്‌ ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.

ഫെഡറേഷന്‍ ഓഫ്‌ യൂണിവേഴ്സിറ്റി ടീച്ചേഴ്സ്‌ അസോസിയേഷന്‍റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു വൈക്കം വിശ്വന്‍.

മുമ്പ്‌ വലതുപക്ഷമായിരുന്നു ഇടതുപക്ഷത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്‌. എന്നാല്‍ ഇന്ന്‌ ഇടതുപക്ഷത്ത്‌ നിന്നുകൊണ്ടുതന്നെ യഥാര്‍ത്ഥ ഇടതുപക്ഷം ഇതല്ലെന്ന തീരിയിലുള്ള പ്രചാരണം ചിലര്‍ അഴിച്ചുവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വെബ്ദുനിയ വായിക്കുക