സുനില്‍ കുമാര്‍ ‘ലക്ഷ്യ’യിലേക്ക് കയറിപ്പോകുന്ന ദ്രശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ലക്ഷ്യയിലെ പണമിടപാടിലെ കണക്കുകള്‍ പൊലീസ് പരിശോധിച്ചപ്പോള്‍ അതില്‍ നിന്നും രണ്ട് ലക്ഷം രൂപയുടെ കുറവ് ഉണ്ടായതായി പൊലീസ് കണ്ടെത്തിയിരുന്നു. ഈ പണം പള്‍സര്‍ സുനിയ്ക്ക് നല്‍കിയതായാണ് വിവരം. ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ലക്ഷ്യ. കാവ്യയുടെ അമ്മ ശ്യാമളയാണ് ഇത് നടത്തിക്കൊണ്ടു വരുന്നത്.
ലക്ഷ്യയിലെ സിസിടിവി ദ്രശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അതില്‍ ചില ദിവസങ്ങളിലെ ദ്രശ്യങ്ങള്‍ ഇല്ലായിരുന്നു. എന്നാല്‍, അടുത്ത കടയിലെ സിസിടിവി ദ്രശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പള്‍സര്‍ സുനി കടയിലേക്ക് കയറി പോകുന്ന ദ്രശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. കേസില്‍ കാവ്യ മാധവനും അമ്മ ശ്യാമളയ്ക്കും പങ്കുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍, താന്‍ ഒറ്റയ്ക്കായിരുന്നു ക്രത്യം ചെയ്തതെന്നും തനിക്ക് മാത്രമേ നടിയോട് പകയുണ്ടായിരുന്നുള്ളുവെന്നും ദിലീപ് മൊഴി നല്‍കി.