എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തെ വ്യവസായ വകുപ്പ് സെക്രട്ടറി ടി ബാലകൃഷ്ണനെതിരെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ആറന്മുളയെ വ്യവസായ മേഖലയായി പ്രഖ്യാപിച്ചതിനു പിന്നില്‍ ടി ബാലകൃഷ്‌ണനാണെന്ന് വി എസ് ആരോപിക്കുന്നത്.
ടി ബാലകൃഷ്ണന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കുന്നതിനു വേണ്ടി മറ്റു ചിലരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. ഇയാള്‍ക്ക് മറ്റു ചില താല്‍പര്യങ്ങള്‍ കൂടിയുണ്ടായിരുന്നിവെന്നും വി എസ് പറഞ്ഞു.
ലക്ഷക്കണക്കിന് ജനങ്ങളെ ദ്രോഹിക്കുന്ന പദ്ധതിയാണിത് എന്നും വി എസ് പറഞ്ഞു.