കേരളാ കോണ്‍ഗ്രസ് പിസി തോമസ് വിഭാഗത്തെ ഇടതുമുന്നണിയിലെടുക്കുന്ന കാര്യത്തില്‍ മറ്റുകക്ഷികളെടുക്കുന്ന തീരുമാനത്തിന് വ്യത്യസ്ഥമാകില്ല ആര്‍എസ്‌പി യുടെ നിലപാടെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വി.പി. രാമകൃഷ്ണ പിള്ള. യോജിച്ച തീരുമാനമായിരിയ്ക്കും ഇക്കാര്യത്തിലുണ്‌ടാവുക.
മുന്നണിയുടെ പൊതു അഭിപ്രായത്തിനൊപ്പമായിരിയ്ക്കും ആര്‍എസ്‌പി. സിപിഐ എതിര്‍പ്പില്ലെന്നറിയിച്ച സാഹചര്യത്തില്‍ തോമസ് മുന്നണിയിലെത്തുമെന്ന് പ്രതീക്ഷിയ്ക്കുന്നതായും രാമകൃഷ്ണപിള്ള പറഞ്ഞു.
പി സി തോമസിനെ ഇടത് മുന്നണിയിലെടുക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എന്‍ സി പിയെ മുന്നണിയില്‍ടുക്കുന്നകാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും വെളിയം പറഞ്ഞു.