എത്രയും പെട്ടെന്നു തന്നെ ജെ ഡി യുവും ആര്‍ എസ് പിയും എല്‍ ഡി എഫിലേക്ക് മടങ്ങി വരണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനു വേണ്ടി ആര്‍ എസ് പി നടത്തുന്നത് വിലപേശല്‍ തന്ത്രമാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് വി എസ് ക്ഷണവുമായി എത്തിയിരിക്കുന്നത്.
ആര്‍ എസ് പി മാത്രമല്ല, ജെ ഡി യുവും മുമ്പുള്ള എല്ലാ ഘടകക്ഷികളും തിരിച്ചു വരണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. ആ ആവശ്യം ഇപ്പോഴും തുടരുന്നുവെന്നും വി എസ് വ്യക്തമാക്കി. അതേസമയം, പി സി ജോര്‍ജിനെയും ഗണേഷ് കുമാറിനെയും മുന്നണിയില്‍ എടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും വി എസ് പറഞ്ഞു.