ആര്യാടന്‍ മുഹമ്മദ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; ബാലകൃഷ്ണപിള്ളയും മത്സരിക്കില്ല

തിരുവനന്തപുരം

തിങ്കള്‍, 15 ഫെബ്രുവരി 2016 (19:51 IST)
കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ഇനി മത്സരിക്കാനില്ലെന്ന് ആര്യാടന്‍ തന്നെയാണ് വ്യക്തമാക്കിയത്. ഇത്തവണ സ്വയം മാറിനില്‍ക്കുകയാണെന്ന് ആര്യാടന്‍ അറിയിച്ചു.
 
തീരുമാനം കെ പി സി സിയെ അറിയിച്ചതായും തന്‍റെ തീരുമാനം കെ പി സി സി അംഗീകരിക്കുമെന്നാണ് വിശ്വാസമെന്നും ആര്യാടന്‍ പറഞ്ഞു. മരണം വരെ പാര്‍ട്ടിയില്‍ തുടരുമെന്നും ആര്യാടന്‍ പറഞ്ഞു.
 
ആര്‍ ബാലകൃഷ്ണപിള്ളയും ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് പിള്ള അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇടതുമുന്നണി നിര്‍ദ്ദേശിച്ചാല്‍ മത്സരിക്കുമെന്നും പിള്ള വ്യക്തമാക്കി. 
 
തെരഞ്ഞെടുപ്പിന് മുമ്പ് എല്‍ ഡി എഫ് സഖ്യം സാധ്യമാകുമെന്നും പിള്ള പറഞ്ഞു. കേരള കോണ്‍ഗ്രസ് ബി താമസിയാതെ ഇടതുമുന്നണിയിലെത്തുമെന്നാണ് പിള്ള അറിയിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക