ആരോപണം അപകീര്‍ത്തിപ്പെടുത്താന്‍: ശ്രീമതി

ശനി, 7 ഫെബ്രുവരി 2009 (17:48 IST)
ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ ഡോ. രമണി ഉന്നയിക്കുന്ന ആരോപണങ്ങള്‍ മന്ത്രിമാരെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമത്തിന്‍റെ ഭാഗമാണെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി പറഞ്ഞു. ഇത് ആഘോഷിക്കുന്ന മാധ്യമങ്ങളോട് തനിക്ക് പുച്‌ഛമാണെന്നും അവര്‍ പറഞ്ഞു.

ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്‌ കേസില്‍ മന്ത്രിപുത്രന്‍‌മാര്‍ക്കെതിരെ ഡോ. രമണി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു‍. തട്ടിപ്പില്‍ നിന്ന്‌ രക്ഷപെടാനാണ് ഡോ. രമണി ഇപ്പോള്‍ ഇത്തരം ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോഡ്‌ പ്രസ്ക്ലബ്ബില്‍ ഇന്നു രാവിലെ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസിലെ ഒരു പ്രധാന പ്രതിയാണ് ഡോ. രമണി. ഇവര്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം ഹൈക്കോടി നേരത്തെ പരിശോധിച്ച്‌ തള്ളിക്കളഞ്ഞതാണ്‌. ഇപ്പോള്‍ പ്രതികള്‍ തന്നെ ഇത്തരം ആരോപണങ്ങളുമായി രംഗത്തുവരുന്നത് കേസില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടിയാണ്‌. ഇതിനു പിന്നില്‍ മറ്റു പലരും ഉണ്ടെന്നാണ് കരുതുന്നത്. ഈ കാര്യങ്ങളെല്ലാം കോടതി തന്നെ പരിശോധിക്കട്ടെയെന്നും കോടിയേരി പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക