ആരോഗ്യമന്ത്രിയാരെന്നറിയാത്ത ഡോക്ടര്‍മാ‍രുണ്ടെന്ന് പി‌എസ്എസി

ബുധന്‍, 10 ഏപ്രില്‍ 2013 (17:27 IST)
PRO
ഗവണ്‍മെന്റ് ഡോക്ടര്‍മാരാകാന്‍ അപേക്ഷിച്ചവര്‍ക്ക് നിലവാരക്കുറവ് പ്രകടമാണെന്നും പലരും പത്രം വായിക്കാറില്ലെന്നും ആരോഗ്യമന്തിയാരെന്നു പോലും പലര്‍ക്കും അറിയില്ലെന്നും പിഎസ്എസി.

സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ പഠിച്ചവര്‍ക്ക് ക്ലിനിക്കില്‍ പരിശീലനം ലഭിച്ചിട്ടില്ലെന്നും പബ്ലിക് സര്‍വീസ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പി എസ് സി ചെയര്‍മാന്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കി.

മെഡിക്കല്‍ രംഗത്തെ ധാര്‍മികതയെ പറ്റി ഡോക്ടര്‍മാര്‍ പലരും അജ്ഞരാണെന്നും പലരും പത്രം വായിക്കാറില്ലെന്നും അഭിമുഖത്തില്‍ വ്യക്തമായതാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്റ്റമാര്‍ ഇല്ലാത്തതിനാലാണ് സാധാരണയില്‍ നിന്നു വ്യത്യസ്തമായി പരീക്ഷ നടത്താതെ ഉദ്യോഗാര്‍ഥികളുടെ അഭിമുഖം നടത്താന്‍ പിഎസ് സി തീരുമാനിച്ചത്. ഈ അഭിമുഖ പരീക്ഷയിലുണ്ടായ അനുഭവങ്ങളാണ് പിഎസ് സി ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു സമര്‍പ്പിച്ചത്.



വെബ്ദുനിയ വായിക്കുക