ആഭ്യന്തരവകുപ്പിനെക്കുറിച്ച് പരാതികള്‍ ഉണ്ടെന്ന് ചെന്നിത്തല
തിങ്കള്‍, 16 ഡിസംബര്‍ 2013 (19:20 IST)
PRO
PRO
ആഭ്യന്തരവകുപ്പിനെക്കുറിച്ച് പരാതികള്‍ ഉണ്ടെന്നും ഇത് ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് പ്രാഥമികചര്‍ച്ച തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
എല്ലാ ഘടകകക്ഷികളും ജനപിന്തുണനേടി ശക്തിപ്പെടണമെന്നാണ് കോണ്‍ഗ്രസ്സിന്റെ ആഗ്രഹം. ജെഎസ്എസ് മുന്നണിവിടുന്നതിനെക്കുറിച്ച് അറിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
എന്‍ഡിഎഫിന്റെ ക്ലിഫ്ഹൗസ് ഉപരോധത്തിന് ജനപിന്തുണയില്ല. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമാണിത്. സമരത്തിന് കോണ്‍ഗ്രസ് എതിരല്ല. സഞ്ചാരത്തിന് തടസമില്ലാത്തവിധം സമരം ചെയ്യാന്‍ ഇഷ്ടംപോലെ സ്ഥലം തിരുവനന്തപുരത്തുണ്ട്. വേറെ വഴിയില്ലാത്തതിനാലാണ് വീട്ടമ്മ പ്രതികരിച്ചതെന്നും അതിനുപിന്തുണനല്‍കുകയാണ് വേണ്ടതെന്നും രമേശ്‌ചെന്നിത്തലപറഞ്ഞു.