പ്രതിരോധമന്ത്രി എ കെ ആന്റണി തന്നെ ജയിലില്‍ കാണാന്‍ വരാത്തതില്‍ വിഷമമുണ്ടെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര് ബാലകൃഷ്ണപിള്ള പറഞ്ഞു. പത്ത് ദിവസത്തെ പരോള്‍ ലഭിച്ച് ബുധനാഴ്ച ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പിള്ള മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ആന്റണി വിളിച്ചിരുന്നു, അതില്‍ സംതൃപ്തിയുണ്ടെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
തന്റെ ജയില്‍ വാസം കൊണ്ടു യു ഡി എഫിനു യാതൊരു നഷ്ടവുമില്ലെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫില്‍ തനിക്കുള്ള സ്ഥാനവും അധികാരവുമെല്ലാം അതേപടി ഉണ്ടെന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കാരനല്ലാഞ്ഞിട്ടും തനിക്ക് ജയിലില്‍ പോകേണ്ടിവന്നു. അതിനാല്‍ അഴിമതിക്കാര്‍ക്കെതിരെ പ്രവര്‍ത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല, ടി എം ജേക്കബ് എന്നിവര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ബാലകൃഷ്ണപിള്ളയെ സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി അദ്ദേഹത്തെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തു.