ആധാര്‍ കാര്‍ഡുകള്‍ കടയില്‍ കിട്ടും!

ചൊവ്വ, 5 മാര്‍ച്ച് 2013 (14:47 IST)
PRO
PRO
ചട്ടങ്ങള്‍ ലംഘിച്ച്‌ ആധാര്‍ കാര്‍ഡുകള്‍ പലചരക്കുകടയില്‍ വിതരണത്തിന് ഏല്‍പിച്ചതായി പരാതി. നഗരസഭയില്‍ ഉള്‍പ്പെടുന്ന പണിക്കര്‍ക്കുണ്ടിലെ പലചരക്കുകടയിലാണ്‌ ആധാര്‍ കാര്‍ഡുകള്‍ വിതരണത്തിനേല്‍പ്പിച്ചത്‌. ഇന്ത്യനൂര്‍ പോസ്റ്റോഫീസ്‌ മുഖേന വിതരണം ചെയ്യേണ്ട ആധാര്‍ കാര്‍ഡുകളാണ്‌ പലചരക്കു കടയിലെ സാധനങ്ങള്‍ക്കിടയില്‍ കൂട്ടിയിട്ടിരിക്കുന്നത്‌.

നാട്ടുകാരില്‍ ചിലര്‍ ആധാര്‍ കാര്‍ഡ്‌ വിതരണം സ്വയം ഏറ്റെടുത്തതാണെന്നാണ്‌ പോസ്റ്റുമാന്‍ നല്‍കുന്ന വിശദീകരണം. ഇന്ത്യനൂരിലെ പോസ്റ്റോഫീസില്‍ നിരവധി ആധാര്‍ കാര്‍ഡുകള്‍ കെട്ടികിടക്കുന്നതായും പരാതിയുണ്ട്‌.

തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്ന ആധാര്‍ കാര്‍ഡ്‌ ഉടമയുടെ വീട്ടില്‍ കൊണ്ടു പോയി കൊടുക്കണമെന്നാണ്‌ ചട്ടമെങ്കിലും പല പ്രദേശത്തും അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതായ പരാതി വ്യാപകമാണ്‌.

വെബ്ദുനിയ വായിക്കുക