ആധാര്‍ അധിഷ്ഠിത സാമ്പത്തികാനുകൂല്യ വിതരണം ജൂലൈ 1 മുതല്‍

വെള്ളി, 10 മെയ് 2013 (17:35 IST)
PRO
PRO
കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സാമ്പത്തിക ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ട് വഴി ലഭ്യമാക്കുന്ന പദ്ധതിയായ ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ ജില്ലയില്‍ ജൂലൈ ഒന്നിന് നിലവില്‍ വരുമെന്ന് ജില്ലാ കളക്ടര്‍ പിഐ ഷെയ്ക്ക് പരീത് അറിയിച്ചു.

ബാങ്ക് അക്കൗണ്ട് നമ്പറും ആധാര്‍കാര്‍ഡും ഉണ്ടെങ്കില്‍ മാത്രമെ പദ്ധതി വഴി ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളു. ഒമ്പത് സ്‌കീമുകളാണ് പദ്ധതി വഴി നടപ്പിലാക്കുത്. എല്‍പിജി സബ്‌സിഡി, സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍, സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവ ഇനി മുതല്‍ പദ്ധതിയിലൂടെ മാത്രമേ ലഭ്യമാവുകയുള്ളൂ. ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാത്തവര്‍ക്ക് ലളിതമായ സൗകര്യത്തോടെ പുതിയ സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ തുടങ്ങുതിനായി സമീപത്തുള്ള ബാങ്കുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ലീഡ് ബാങ്ക് മാനേജര്‍ കെആര്‍ ജയപ്രകാശ് പറഞ്ഞു. മെയ് 31നകം ഈ നടപടികള്‍ പൂര്‍ത്തിയാക്കും.

ആധാറിനോ, എന്‍പിആറിനോ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇനിയും ആധാര്‍ നമ്പര്‍ ലഭിച്ചിട്ടില്ലെങ്കില്‍ എന്റോള്‍മെന്റ് സ്ലിപ്പ് വഴി ജില്ലയിലെ ഏതെങ്കിലും അക്ഷയകേന്ദ്രത്തെ സമീപിക്കണമെന്ന് കളക്ടര്‍ നിര്‍േദശിച്ചു. ഉപഭോക്താക്കളുടെ ലിസ്റ്റ് മെയ് 15നു മുന്‍പായി എന്‍ഐസിയ്ക്കു നല്‍കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. എഡിഎം ബി രാമചന്ദ്രന്റെ നേതൃത്വത്തില്‍ കളക്‌ട്രേറ്റില്‍ നട യോഗത്തില്‍ ജില്ല ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ വിസി സന്തോഷ്, അക്ഷയ കോ ഓഡിനേറ്റര്‍മാര്‍, വിവിധ ബാങ്ക് ഉദ്യോഗസ്ഥര്‍, സാമൂഹ്യക്ഷേമം, പട്ടിക ജാതി വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വെബ്ദുനിയ വായിക്കുക